
സൗജന്യ ഹെൽത്ത് കാർഡ് വിതരണം ചെയ്ത
കരിയാട് : കരിയാട് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ സൗജന്യ ഹെൽത്ത് കാർഡ് വിതരണം ചെയ്തു. വാർഡ് കൗൺസിലർ അൻവർ കക്കാട്ട്, മിനി കെ കെ എന്നിവരുടെ സാന്നിധ്യത്തിൽ എൻ എ കരീം അവർകളാണ് പരിപാടി ഉദ്ഘാടനം ചെയ്തത് കാർഡിയോ -ഡയബറ്റിക് രോഗികൾക്കാണ് ഹെൽത്ത് കാർഡ് വിതരണം ചെയ്തത്. ഹെൽത്ത് കാർഡിൽ ഡ്യൂട്ടി ഡോക്ടർ കൺസൾട്ടേഷൻ, ഫാർമസി, ലാബ് ടെസ്റ്റുകൾ തുടങ്ങിയവയിൽ ഇളവ് ലഭിക്കുന്നതാണ്. ചടങ്ങിൽ പലേയിറ്റീവ് നഴ്സിംഗ് സ്റ്റാഫ് അംഗങ്ങളായ ഷമീന ഇ കെ, ഫാത്തിമ ( ഇലജ് പലേയിറ്റീവ് ), ക്ലിനിക് മാനേജർ ബഷീർ, സ്റ്റാഫ് അംഗമായ ഇല്ലിയാസ് എന്നിവർ പങ്കെടുത്തു. ഹെൽത്ത് കാർഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപെടുക 7902995599, 9656121232.